എഴുതി മുഴുപ്പിക്കാനാകാത്ത കഥകളും കൊണ്ട് ഒരേ നടപ്പാണ്. ചിലതൊക്കെ എഴുതാതിരിക്കുന്നതാണ് നല്ലതത്രെ. മനസ്സിലെ വികാരങ്ങളെയെല്ലാം വാക്കുകളിലേക്ക് മാറ്റാൻ കഴിയില്ലല്ലോ. അല്ലെങ്കിലും ഏത് വാക്കുകളാണ് അവയൊക്കെ വിവരിക്കാൻ ഉപയോഗിക്കുക?
മറന്നു പോകാതിരിക്കാൻ ഒക്കെ എഴുതി വെക്കണമെന്ന് പറഞ്ഞു. എന്നാൽ എഴുതാതിരിക്കുന്നത് കൊണ്ടാവും ഇത്രയേറെ ഓർക്കുന്നത്. കണ്ണടച്ചു മനഃപൂർവം വീണ്ടും വീണ്ടും മനസ്സിൽ ചിത്രങ്ങൾ ഓടിക്കുകയാണ്. ഒന്നും വിട്ടുപോകാതിരിക്കാൻ സൂക്ഷിക്കുകയാണ് എന്നും.
ചില ഓർമ്മകൾ എഴുതി വെച്ചു കഴിഞ്ഞാൽ നശിച്ചു പോകുമെന്നും പറഞ്ഞിരുന്നു. ഒരുകണക്കിന് ശരിയാണ്. മനസ്സിൽ കിടന്നു ഇങ്ങനെ പിടഞ്ഞും തിരിഞ്ഞും വികാരങ്ങൾ മാറിയും മറിഞ്ഞും ഒക്കെ വരുന്നത് പോലെയല്ലല്ലോ വാക്കുകളുടെ ചട്ടക്കൂടുകളിൽ അതിനെയൊക്കെ തറച്ചിട്ട് കഴിയുമ്പോൾ സംഭവിക്കുന്നത്.
എങ്കിലും മുഴുപ്പിക്കാനാകാത്ത കഥകളൊക്കെ പൊടി തട്ടിയെടുക്കണമെന്ന ആഗ്രഹം ഉണ്ട്. എത്ര കാലമാണ് ഒക്കെ ഓർത്തു വയ്ക്കാൻ സാധിക്കുക? ഓർമ്മ നശിക്കുമ്പോൾ കഥകളൊക്കെ മറ്റാരുടെയെങ്കിലും ഓർമ്മകളിലേക്ക് കൈമാറണം. ഓർമ്മകളെ ജീർണിപ്പിൽ നിന്ന് കാക്കാതെ എങ്ങനെയാണ് പ്രണയിക്കുക? എങ്ങനെയാണ് പ്രതിരോധിക്കുക?

Comments
Post a Comment